ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 6654 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 125101 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 3720 ആയി ഉയര്‍ന്നു. കേന്ദ്രആരോഗ്യമന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 2900 ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ വൈറസ് ബാധിതരുടെ എണ്ണം 44,582 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 63 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1518 ആയി ഉയര്‍ന്നു.
അതേസമയം സംസ്ഥാനത്ത് ഇതുവരെ 12,583 പേര്‍ രോഗമുക്തി നേടിയെന്നാണ് അധികൃതര്‍ അറിയിച്ചത്. ധാരാവിയില്‍ കഴിഞ്ഞ ദിവസം 53 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 1478 ആയി ഉയര്‍ന്നു. 57 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. തമിഴ്നാട്ടിലും വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. പുതുതായി 786 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 14753 ആയി. ഇതില്‍ 569 പേരും ചെന്നൈയില്‍ നിന്നാണ്. ചെന്നൈയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 9000 കടന്നു.
Highest ever spike of 6654 #COVID19 cases, & 137 deaths in India in the last 24 hours. Total number of cases in the country now at 125101, including 69597 active cases and 3720 deaths: Ministry of Health and Family Welfare pic.twitter.com/E47OgUaggC
— ANI (@ANI) May 23, 2020
















Discussion about this post