മുംബൈ: നാളെ മുതല്‍ മദ്യം വീടുകളില്‍ ഹോംഡെലിവറിയായി എത്തിക്കാനുള്ള സംവിധാനം ഒരുക്കി മുംബൈ. ഞായറാഴ്ച മുതല്‍ മദ്യം വീടുകളില്‍ എത്തും. അതേസമയം, കൊറോണ വ്യാപനം കൂടുതലുള്ള മേഖലകളെ ഇതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമേ മുംബൈയില്‍ മദ്യം വില്‍ക്കാന്‍ അനുവാദമുള്ളൂവെന്ന് പുതിയ ബിഎംസി മേധാവി ഇക്ബാല്‍ സിംഗ് ചഹാല്‍ ഉത്തരവില്‍ പറയുന്നു. ഈ മദ്യശാലകള്‍ക്ക് കൗണ്ടറുകളില്‍ മദ്യം വില്‍ക്കാന്‍ കഴിയില്ല. കണ്‍ടെയിന്‍മന്റ് സോണുകളില്‍ ഹോം ഡെലിവറി നിരോധിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ഞായറാഴ്ച മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും.
മഹാരാഷ്ട്രയില്‍ മദ്യം വീട്ടിലെത്തിച്ചു വില്‍ക്കുന്ന സംവിധാനം മെയ് 15ന് നിലവില്‍ വന്നിരുന്നു. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുള്ള മൂന്നുജില്ലകളും കൊവിഡ് ബാധ രൂക്ഷമായ മുംബൈയും ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലുമാണ് മദ്യത്തിന്റെ ഹോം ഡെലിവെറി അന്ന് പ്രാബല്യത്തില്‍ വന്നിരുന്നത്. ഇതില്‍ മുംബൈയും ഹോം ഡെലിവറി നാളെ മുതല്‍ തുടങ്ങും.
Discussion about this post