ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തത് കൊണ്ട് അടുത്ത 10-12 ദിവസത്തേക്ക് വീട്ടില്‍ തന്നെ ക്വാറന്റീനിലിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
‘എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ അടുത്ത 10-12 ദിവസത്തേക്ക് ഞാന്‍ ഹോം ക്വാറന്റീനില്‍ തുടരും. രോഗം പകരാനുള്ള സാധ്യതയെ നിസാരമായി കാണരുത്. നാമെല്ലാവരും പ്രതിസന്ധി ഘട്ടത്തിലാണ്. എല്ലാവരും സൂക്ഷിക്കുക’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
സഞ്ജയ് ഝായുടെ ട്വീറ്റ് വന്നതിന് പിന്നാലെ നിരവധി നേതാക്കള്‍ അദ്ദേഹം എത്രയും വേഗം രോഗമുക്തി നേടട്ടെയെന്ന് ആശംസിച്ച് ട്വീറ്റ് ചെയ്തു.
I have tested positive for Covid_19 . As I am asymptomatic I am in home quarantine for the next 10-12 days. Please don’t underestimate transmission risks, we are all vulnerable.
Do take care all.
— Sanjay Jha (@JhaSanjay) May 22, 2020
Discussion about this post