മുംബൈ: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ പ്രത്യേക ശ്രമിക് ട്രെയിനില്‍ പിറന്നത് 21 ശിശുക്കള്‍. ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ ആണ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.
20 കുഞ്ഞുങ്ങള്‍ ജനിച്ചു എന്നാണ് ആര്‍പിഎഫ് ഡയറക്ടര്‍ ജനറലിന്റെ ട്വീറ്റ്. എന്നാല്‍ പ്രത്യേക ട്രെയിനുകളില്‍ ഈ മാസം 24 പ്രസവങ്ങള്‍ നടന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമ സെന്‍ട്രല്‍ റെയില്‍വേ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രസവം റിപ്പോര്‍ട്ടു ചെയ്തത്. ഏഴ് പേര്‍.
ശ്രമിക് ട്രെയിനിലെ യാത്രയ്ക്കിടെ ഗര്‍ഭിണികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഒന്നുകില്‍ ആര്‍പിഎഫിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയോ മേല്‍നോട്ടത്തില്‍ പ്രസവം നടത്തുകയോ അതല്ലെങ്കില്‍ അവരെ അടുത്തുള്ള ആശുപത്രികളില്‍ എത്തിക്കുകയോ ചെയ്യുന്നതാണ് പതിവ്. മെയ് 16, 17 തീയതികളില്‍ ജനിച്ച രണ്ട് കുട്ടികള്‍ പ്രസവത്തിന് രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെട്ടിരുന്നു.
ചെറിയ കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍, അംഗപരിമിതര്‍, പ്രായം ചെന്നവര്‍ എന്നിവര്‍ക്കാണ് സ്വദേശത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുന്നത്.