മുംബൈ: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ ശ്രമിക്ക് ട്രെയിന്‍ ഇന്ന് രാത്രി 8 ന് പുറപ്പെടും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ സാധിക്കുക. നേരത്തേ ലഭിച്ച അപേക്ഷകളില്‍ നിന്നും മുന്‍ഗണനാ ക്രമത്തില്‍ തെരഞ്ഞെടുത്തവര്ക്കായിരിക്കും യാത്ര ചെയ്യാന്‍ സാധിക്കുക. ട്രെയിന്‍ പുറപ്പെടുന്നതിന് ഏകദേശം അഞ്ച് മണിക്കൂര്‍ മുന്‍പേ യാത്രക്കാര്‍ക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിക്കും. അതിന് ശേഷം മാത്രം ഇവര്‍ താമസസ്ഥലത്ത് നിന്ന് പുറപ്പെട്ടാല്‍ മതിയെന്നാണ് തീരുമാനം.
കുര്‍ള എല്‍ടിടിയില്‍ നിന്നും രാത്രി 8 മണിക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന തീവണ്ടിയില്‍ 22 സ്ലീപ്പര്‍ കോച്ചുകളിലായി ഏകദേശം 1700 പേര് യാത്ര ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ലോക് ഡൗണ്‍ നിയമങ്ങള്‍ അനുസരിച്ചു 5 മണിക്കൂര്‍ നേരത്തെ തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തി സ്ക്രീനിംഗ് അടക്കമുള്ള സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമായിരിക്കും യാത്രാനുമതി ലഭിക്കുക. ഇതിന്റെ പരിപൂര്‍ണ നിയന്ത്രണം മുംബൈ പോലീസിനും റെയില്‍വേ പോലീസിനുമായിരിക്കും.
മുംബൈയില്‍ നിന്നും പുറപ്പെടുന്ന വണ്ടിക്ക് ഇടയിലൊന്നും സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. അതേസമയം ഇന്ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് രാത്രി 7.45 നും ജയ്പൂരിലേക്ക് എട്ടു മണിക്കും ട്രെയിനുകള്‍ പുറപ്പെടുന്നുണ്ട്.
Discussion about this post