ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡ്യൂട്ടിക്കിടെ കവിഡ് ബാധിക്കുന്ന പോലീസുകാര്‍ക്കുള്ള ധനസഹായം വെട്ടിക്കുറച്ചു. നല്കി വന്ന ഒരു ലക്ഷത്തില്‍ നിന്ന് 10,000 രൂപയാണ് ഡല്‍ഹി പോലീസ് വെട്ടിക്കുറച്ചത്. കൂടുതല്‍ പോലീസുകാര്‍ക്ക് കൊവിഡ് ബാധിക്കുന്നതിനാലും അവരുടെ ആശുപത്രി ചെലവുകള്‍ വഹിക്കുന്നത് ഡല്‍ഹി പോലീസാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്.
അതേസമയം, കൊവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ കുടുംബത്തിനുള്ള ധനസഹായം 7 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഏഴ് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വയര്‍ലെസ് പോലീസ് കണ്ട്രോള് റൂം പ്രവര്‍ത്തനം നിര്‍ത്തി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കണ്ട്രോള് റൂം അടച്ചത്.
ഇവിടെ പ്രവര്‍ത്തിച്ചിരുന്ന 30 പോലീസുകാര്‍ ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ ഇതുവരെ 250ലധികം പോലീസുകാര്‍ക്കാണ് കൊവിഡ് ബാധിച്ചതായാണ് വിവരം. ഏപ്രില്‍ ആദ്യം ഡല്‍ഹി പോലീസ് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്ന സമയത്ത് പോലീസിലെ രോഗബാധിതരുടെ എണ്ണം 30ല്‍ താഴെയായിരുന്നു.
Discussion about this post