കൊല്‍ക്കത്തയെ നാമവശേഷമാക്കി ഉംപൂണ്‍ ചുഴലിക്കാറ്റ്; ട്രാന്‍സ്‌ഫോമറിന് തീപിടിച്ചു, കൊവിഡിനേക്കാള്‍ ഭീകരമെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: കൊല്‍ക്കത്തയെ നാമവശേഷമാക്കി ഉംപൂണ്‍ ചുഴലിക്കാറ്റ്. പശ്ചിമബംഗാളിലെ തീരപ്രദേശ നഗരങ്ങളെയാണ് ചുഴലിക്കാറ്റ് കൂടുതലായും ബാധിച്ചിരിക്കുന്നത്. കൊല്‍ക്കത്ത നഗരങ്ങളില്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അതിനിടയില്‍ നഗരത്തിലെ ഒരു പ്രധാന ട്രാന്‍സ്ഫോമര്‍ കത്തിയമരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്.

കനത്ത മഴയ്ക്ക് പിന്നാലെ നഗരത്തില്‍ വീശിയടിച്ച കാറ്റിലാണ് ട്രാന്‍സ്ഫോമറിന് തീ പിടിച്ചത്. കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലാവുന്നത്. സൗത്ത് കൊല്‍ക്കത്തയിലെ അന്‍വര്‍ ഷാ റോഡിലാണ് സംഭവം. പശ്ചിമ ബംഗാള്‍ തീരത്ത് വീശിയടിച്ച ഉംപൂണ്‍ ചുഴലിക്കാറ്റ് കൊവിഡിനേക്കാള്‍ ഭീകരമെന്ന് പശ്ചിമബംാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പറയുന്നു.

ഇതിനോടകം പന്ത്രണ്ട് പേരാണ് ഉംപൂണ്‍ ചുഴലിക്കാറ്റില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും മമത കൂട്ടിച്ചേര്‍ത്തു. മണിക്കൂറില്‍160 മുതല്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വിശുന്നത്. പശ്ചിമ ബംഗാളില്‍ നിരവധി കെട്ടിടങ്ങളും വീടുകളും കാറ്റില്‍ നിലംപൊത്തുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിലെയും വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്.

Exit mobile version