മൈസൂരു: എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ച വാര്‍ത്ത വന്നതിനു പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. കുടക് ജില്ലയിലെ കാജൂരില്‍ താമസിക്കുന്ന 15 വയസ്സുകാരനാണ് വീടിനുള്ളിലെ മുറിയില്‍ തൂങ്ങി മരിച്ചത്. സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കഴിഞ്ഞദിവസമാണ് കൊറോണ വൈറസ് വ്യാപനവും തുടര്‍ന്നുള്ള ലോക്ക് ഡൗണിലും മാറ്റിവെച്ച എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
പരീക്ഷാ തീയതി പ്രഖ്യാപിച്ച വാര്‍ത്ത ടിവിയില്‍ കണ്ടതിന് ശേഷം താന്‍ പരീക്ഷ എഴുതില്ലെന്ന് കുട്ടി മാതാപിതാക്കളോട് തറപ്പിച്ച് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.