വിജയവാഡ: ടിക് ടോക്കില്‍ നിരന്തരം ഇരിക്കുന്നത് കണ്ട് ഭര്‍ത്താവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. വിജയവാഡയിലെ വൈഎസ്ആര്‍ കോളനിയില്‍ താമസിക്കുകയായിരുന്ന ഷെയ്ഖ് കരീമയാണ് (35) മരിച്ചത്. പിന്നാലെ മകനും ജീവനൊടുക്കി. സയനൈഡ് കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പോലീസ് അറിയിച്ചു.
ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷെയ്ഖ് ഷംസുദ്ദീനും കരീമയും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പോലീസും അറിയിച്ചു. എന്നാല്‍, ഭാര്യയുടെ ടിക് ടോക് ഭ്രമത്തെ ചൊല്ലിയായി പിന്നീട് തര്‍ക്കമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കടുത്ത സാമ്പത്തിക ബാധ്യതകളിലൂടെയാണ് കുടുംബം കടന്നുപോയത്. അതിനിടെയിലാണ് ഇത്തരം അനാവശ്യകാര്യങ്ങളില്‍ സമയം ചെലവഴിക്കുന്നതെന്നും ഭാര്യയെ ഷംസുദ്ദീന് കുറ്റപ്പെടുത്തി.
ഇതോടെ സ്വര്‍ണ്ണം മിനുക്കാനായി സൂക്ഷിച്ചിരുന്ന കുപ്പിയില്‍ നിന്ന് സയനൈഡ് കുടിച്ച് കരീമ ജീവനൊടുക്കുക ആയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍, അമ്മയുടെ മരണം കണ്ട് നിന്ന 16 വയസുള്ള മകനും അതേ കുപ്പിയിലെ സയനൈഡ് കുടിച്ച് ജീവനൊടുക്കുകയായിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചുവെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് വ്യക്തമാക്കി.
Discussion about this post