ഗോഡ്‌സെയുടെ 111-ാം ജന്മദിനത്തില്‍ 111 വിളക്കുകള്‍ കത്തിച്ച് ആഘോഷമാക്കി ഹിന്ദു മഹാസഭ; വീടുകളില്‍ വിളക്ക് കത്തിച്ച് 3000ത്തോളം പ്രവര്‍ത്തകരും, വിവാദം

ഗ്വാളിയാര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം ആഘോഷമാക്കി ഹിന്ദുമഹാസഭ. ഗോഡ്‌സെയുടെ 111-ാം ജന്മദിനത്തില്‍ 111 വിളക്കുകള്‍ കത്തിച്ചാണ് ആഘോഷിച്ചത്. ഗ്വാളിയാറിലെ ഓഫീസില്‍ വെച്ചാണ് ആഘോഷം നടത്തിയത്.

ഇതിനു പുറമെ, 3000ത്തോളം പ്രവര്‍ത്തകര്‍ അവരുടെ വീടുകളിലും വിളക്കുകള്‍ കത്തിച്ച് ആഘോഷത്തില്‍ പങ്കാളികളാവുകയും ചെയ്തു. ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ ജയ്വീര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഗോഡ്സെ ദേശസ്നേഹിയായിരുന്നെന്നും ഭരദ്വാജ് പറയുന്നു.

ഇതിന് ശേഷം ഗോഡ്‌സെയ്ക്കായി പ്രത്യേക പൂജ നടത്തുകയും ചെയ്തു. ഗോഡ്‌സെയ്ക്ക് വേണ്ടി ഓഫീസില്‍ മാത്രമല്ല പൂജകള്‍ ചെയ്തതതെന്ന് ജയ്‌വീര്‍ പറഞ്ഞു. അതേസമയം, ഇത്തരത്തില്‍ ഒരു ആഘോഷം നടന്നതിന്റെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഗ്വാളിയാര്‍ ജില്ലാ കളക്ടര്‍ കൗശലേന്ദ്ര വിക്രം സിംഗ് പറഞ്ഞു.

Exit mobile version