രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹി ആയിരുന്നുവെന്ന് ചിരഞ്ജീവിയുടെ ഇളയ സഹോദരനും തെലുങ്ക് നടനുമായ നാഗബാബു. ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിവാദ പ്രസ്താവന. ‘ഇന്ന് ഗോഡ്സെയുടെ ജന്മദിനമാണ്. അദ്ദേഹം ഒരു യഥാര്‍ഥ രാജ്യസ്നേഹി ആയിരുന്നു.
ഗാന്ധിയെ കൊല ചെയ്തത് ശരിയോ തെറ്റോ എന്നത് തര്‍ക്കവിധേയമായ കാര്യമാണ്. പക്ഷേ ഗോഡ്സെയ്ക്ക് പറയാനുണ്ടായിരുന്നത് എന്തെന്ന് അന്ന് മീഡിയ പ്രാധാന്യം കല്പിച്ചതായി കണ്ടില്ല. ഭരണപക്ഷത്തിനൊപ്പമായിരുന്നു അന്ന് മീഡിയ പോലും. അതു തന്നെയാണ് ഇന്നത്തെയും സ്ഥിതി’ നാഗ ബാബു കുറിച്ചു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമാണ് താരത്തിനെതിരെ ഉയരുന്നത്. അനുകൂലിക്കുന്നവരും കുറവല്ല.
നാഗബാബുവിന്റെ ട്വീറ്റിലെ പ്രസക്തഭാഗങ്ങള്‍
‘ഇന്ന് ഗോഡ്സെയുടെ ജന്മദിനമാണ്. അദ്ദേഹം ഒരു യഥാര്‍ഥ രാജ്യസ്നേഹി ആയിരുന്നു. ഗാന്ധിയെ കൊല ചെയ്തത് ശരിയോ തെറ്റോ എന്നത് തര്‍ക്കവിധേയമായ കാര്യമാണ്. പക്ഷേ ഗോഡ്സെയ്ക്ക് പറയാനുണ്ടായിരുന്നത് എന്തെന്ന് അന്ന് മീഡിയ പ്രാധാന്യം കല്പിച്ചതായി കണ്ടില്ല. ഭരണപക്ഷത്തിനൊപ്പമായിരുന്നു അന്ന് മീഡിയ പോലും. അതു തന്നെയാണ് ഇന്നത്തെയും സ്ഥിതി.’
ഗാന്ധിയെ ഇല്ലാതാക്കുന്നതിലൂടെ തന്റെയും അധപതനമായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം അതുമായി മുന്നോട്ടു പോയി. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ സംശയിക്കാനാകില്ല. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഞാനോര്‍ത്തു പോവുകയാണ്. പാവം ഗോഡ്സെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്‍കണേ…’
ഗോഡ്സെ അന്ന് കോടതിയില്‍ പറഞ്ഞ മൊഴിയുടെ തെലുങ്ക് വിവര്‍ത്തനമുള്ള വീഡിയോയും നടന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നാഗബാബുവിന്റെ പരാര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്വന്തം അഭിപ്രായം പുറത്തു പറയാന്‍ കാണിച്ച ധൈര്യത്തെയും ആരാധകര്‍ പ്രശംസിക്കുന്നുണ്ട്.