യുപി;മാസ്ക് ധരിക്കാത്തതിന് തൊഴിലാളികളെ നടുറോഡില്‍ ശയനപ്രദക്ഷിണം ചെയ്യിച്ച പോലീസുകാരന് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ ഹാപ്പുഡിലാണ് സംഭവം. റെയില്‍വേ ഗേറ്റിന് സമീപം ചുട്ടുപ്പൊള്ളുന്ന റോഡിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷ നടപ്പാക്കിയത്.
മാസ്ക് ധരിക്കാത്തതിന് യുവാക്കളെ പോലീസുകാരന് മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്. പോലീസുകാരനൊപ്പം ഉണ്ടായിരുന്ന ഹോംഗാര്ഡിനെതിരെയും നടപടിയെടുത്തു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് യുപിയില്‍ നടക്കുന്നതെന്ന ആരോപണം ശക്തമാണ്.
Discussion about this post