ഭഗല്‍പൂര്‍: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ പതിനാറ് അതിഥി തൊഴിലാളികള്‍ മരിച്ചു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് അപകടം ഉണ്ടായത്. ബിഹാറിലെ ഭഗല്‍പൂരില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ നാലു പേരും ഉത്തര്‍പ്രദേശില്‍ മൂന്ന് അതിഥി തൊഴിലാളികളുമാണ് മരിച്ചത്.
ബിഹാറില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒമ്പത് തൊഴിലാളികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഝാന്‍സി- മിര്‍സപൂര്‍ ഹൈവേയില്‍ മിനിലോറി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച മൂന്ന് പേരും സ്ത്രീകളാണ്. പത്തൊന്‍പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
മഹാരാഷ്ട്രയിലെ യവത്മാലില്‍ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയില്‍ നിന്ന് ഝാര്‍ഖണ്ഡിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
Maharashtra: 4 migrant workers killed, 15 injured after a bus they were travelling in crashed into a truck, in Yavatmal, early morning today. The bus was travelling from Solapur to Jharkhand. pic.twitter.com/kEURdmqTOx
— ANI (@ANI) May 19, 2020
Discussion about this post