ബംഗളൂരു: ലോക്ക്ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാക്കിയിരിക്കുകയാണ്. എന്നാല്‍ പല വിദ്യാര്‍ഥികള്‍ക്കും റേഞ്ച് പ്രശ്നമാണ്, പ്രത്യേകിച്ച് നാട്ടിന്പുറത്തുള്ളവര്ക്ക്.
അത്തരത്തില്‍ റേഞ്ച് കിട്ടാതെ ബുദ്ധിമുട്ടിലായിരിക്കുന്ന വിദ്യാര്‍ഥിയാണ് സിര്‍സി സ്വദേശിയായ ശ്രീറാം ഹെഗ്ഡെ. എന്നാല്‍ റേഞ്ചിന്റെ പേരില്‍ ക്ലാസുകള്‍ മുടക്കാന്‍ ശ്രീറാം ഒരുക്കമല്ല, അതിനും പോംവഴി കണ്ടെത്തിയിരിക്കുകയാണ്. ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ മൊബൈല്‍ഫോണിന് റേഞ്ച് തേടി മരമുകളിലാണ് ശ്രീറാം എപ്പോഴും. ഉജിരെ എസ്ഡിഎം കോളജ് വിദ്യാര്‍ഥിയാണ് ശ്രീറാം.
കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാ വിദ്യാര്‍ഥികളെയും കോളജ് അധികൃതര്‍ നാട്ടിലേക്കയച്ചിരുന്നു. അക്കാദമിക് വര്‍ഷത്തില്‍ ബാക്കിയുള്ള ക്ലാസുകളെല്ലാം ഓണ്ലൈന്വഴിയാക്കുകയും ചെയ്തു.
എന്നാല്‍, സിര്‍സിയില്‍ ശ്രീരാമിന്റെ ഗ്രാമത്തില്‍ ഫോണിന് റേഞ്ച് ഇല്ലാതിരുന്നത് പ്രയാസത്തിലാക്കി. ഇതോടെ റേഞ്ച് തേടി അലച്ചിലായി. വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഒരിടത്ത് റേഞ്ച് കണ്ടെത്തി. പരീക്ഷണത്തിനായി തൊട്ടടുത്ത മരത്തിന് മുകളില്‍ കയറിയപ്പോള്‍ നെറ്റ്വര്‍ക്ക് ശരിയായി. ഇതോടെ എല്ലാ ദിവസവും ക്ലാസ് സമയമാവുമ്പോള്‍ മരക്കൊമ്പില്‍ കയറും. ശ്രീറാമിന്റെ പഠിയ്ക്കാനുള്ള
സാഹസത്തെ കുറിച്ച് അറിഞ്ഞതോടെ കോളജ് അധികൃതര്‍ അഭിനന്ദനമറിയിച്ചു.
Discussion about this post