ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച നാലാം ഘട്ട ലോക്ക്ഡൗണിന്റെ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.മെയ് 17 മുതല്‍ മെയ് 31 വരെയാണ് നാലാ ഘട്ട ലോക്ക് ഡൗണ്‍. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാന്‍ ഇരിക്കേയാണ് നാലാം ഘട്ടം പ്രഖ്യാപിച്ചത്.
നാലാം ഘട്ടത്തിലും ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ ആഭ്യന്തര മെഡിക്കല്‍ സര്‍വീസുകള്‍, എയര്‍ ആംബുലന്‍സുകള്‍, സുരക്ഷാനടപടികളുടെ ഭാഗമായിട്ടുള്ളവ എന്നിവയ്ക്ക് ഇളവുകളുണ്ടാകും. മെട്രോ റെയിലും പ്രവര്‍ത്തിക്കില്ല.
*സ്‌കൂള്‍, കോളേജുകള്‍, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. ഓണ്‍ലൈന്‍-വിദൂര പഠനക്രമം തുടരും.
*ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല.
*സിനിമ തിയേറ്റര്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന് പാടില്ല.
*രാത്രിയാത്രയ്ക്ക് കര്‍ശന നിയന്ത്രണം. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു മണിവരെ അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളു.
*65 വയസിന് മുകളിലുളളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.
*കണ്ടയിന്റ്‌മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. അത്യാവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കു.
*വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം
*എല്ലാ സംസ്ഥാനങ്ങളും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ അന്തര്‍ സംസ്ഥാന യാത്ര തടയരുത്.
*ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണം.
*എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം.
*സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആള്‍ക്കൂട്ടങ്ങള്‍ക്കും നിലവിലുള്ള
നിയന്ത്രണം തുടരും.
*അന്തര്‍ ജില്ലാ യാത്രക്ക് കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ അനുമതിയുണ്ട്. യാത്രാ വാഹനങ്ങളും ബസുകള്‍ക്കും പോകാം. എന്നാല്‍ സംസ്ഥാനം വിട്ടുള്ള യാത്രകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും തീരുമാനമെടുക്കാമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.
*കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ മാത്രമേ പാടുള്ളൂ. ഈ പ്രദേശങ്ങളില്‍ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള സഞ്ചാരം കടുത്ത നിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കും. ഇവിടങ്ങളില്‍ കഴിയുന്നവരുമായി പ്രതിരോധ ഏജന്‍സികള്‍ നിരന്തരം ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.