ന്യൂഡല്‍ഹി:കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ നാട്ടിലെത്തിക്കേണ്ടത് കുവൈത്ത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.
തെക്കേ അമേരിക്കയിലുളളവരെ കൊണ്ടുവരുന്നതിനു മെക്‌സിക്കോയില്‍ നിന്ന് വിമാനസര്‍വീസ് പരിഗണിക്കുന്നുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. സൗദി അറേബ്യയിലെ അബ്ഹ അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കേണ്ടത് എയര്‍ ഇന്ത്യയാണ്. യുഎസിലെ കൂടുതല്‍ നഗരങ്ങളില്‍ നിന്ന് വിമാനസര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യവും മുന്നിലുണ്ട്.
വന്ദേഭാരത് അടുത്തഘട്ടത്തില്‍ തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലെയും ആഫ്രിക്കയിലെയും പ്രവാസികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഗള്‍ഫില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനസര്‍വീസിനു കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണ്. ഏതാണ്ട് നാല്‍പതിനായിരംപേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ നാട്ടിലെത്തിക്കുന്നതിനും കടമ്പകളേറെയുണ്ട്.
കോവിഡ് 19 പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post