ചെന്നൈ: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാടും ലോക്ക് ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം പതിനായിരം കടന്നു. നേരത്തെ മഹാരാഷ്ട്രയും ലോക്ക്ഡൗണ് നീട്ടി മെയ് 31 വരെ നീട്ടിയിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്തനിയന്ത്രണങ്ങള്‍ തുടരനാണ് സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമായ 12 ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. മൂന്നാംഘട്ടത്തിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേ രീതിയില്‍ തുടരും. മറ്റ് ജില്ലകളില്‍ നേരിയ ഇളവുണ്ട്.
പൊതുഗതാഗതം ആരംഭിക്കില്ല. നഗരങ്ങളിലെ വ്യവസായ മേഖലകളില്‍ അന്‍പത് ശതമാനം ആളുകളെ വെച്ച് ജോലി തുടരാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ നീട്ടിയത്. അതെസമയം നാലാം ഘട്ട ലോക്ക് ഡൗണിന്റെ പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചെക്കുമെന്നാണ് സൂചന.
Discussion about this post