ഹൈദരാബാദ്: തെലങ്കാനയിൽ ഒരു അപ്പാർട്മെന്റിൽ താമസിക്കുന്ന 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹൈദരാബാദ് മദനപേട്ടയിലെ അപാർട്മെന്റിലാണ് കൊവിഡ് വ്യാപനമുണ്ടായിരിക്കുന്നത്. ‘എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയ്യാറാക്കി വരികയാണ്’, ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ സോണൽ കമ്മീഷണർ അശോക് സാമ്രാട്ട് അറിയിച്ചു.
അപ്പാർട്ട്മെന്റിലെ ഒരാൾ കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്നു. അതിനു ശേഷം പിറന്നാളാഘോഷവും അപാർട്ട്മെന്റിൽ നടത്തിയിരുന്നു. ഇതിൽ അയൽക്കാരായ ചിലർ പങ്കെടുക്കുകയും ചെയ്തു. എന്നാൽ പിറന്നാളാഘോഷ പരിപാടിയിൽ വെച്ചാണ് രോഗം വ്യാപിച്ചതെന്നത് സ്ഥിരീകരണമില്ലെന്ന് സാമ്രാട്ട് പറഞ്ഞു.
തെലങ്കാനയിൽ ഇതുവരെ 1454 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 959 പേർ രോഗമുക്തി നേടി. 34 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
Discussion about this post