ന്യൂഡൽഹി: രാജ്യത്തെ ജില്ലാ ആശുപത്രികളിലും പകർച്ച വ്യാധി ചികിത്സാ ബ്ലോക്കുകൾ തുടങ്ങുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. സാമ്പത്തിക പാക്കേജിന്റെ ഭാഗമായി നടത്തിയ അഞ്ചാംഘട്ട വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുജനാരോഗ്യ മേഖലയിലെ സർക്കാർ നിക്ഷേപം വർധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളും ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും. 15,000 കോടി രൂപയാണ് ആരോഗ്യ മേഖലക്കായി ചെലവിടുക.
ധനമന്ത്രിയുടെ ആരോഗ്യ മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ:
*എല്ലാ ജില്ലകളിലും പകർച്ചവ്യാധി ചികിത്സാ ബ്ലോക്കുകൾ സ്ഥാപിക്കും.
*ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ സ്ഥാപിക്കും
*എല്ലാ ജില്ലകളിലെയും പബ്ലിക് ഹെൽത്ത് ലാബുകളുമായും പബ്ലിക് ഹെൽത്ത് യൂണിറ്റുകളുമായും ഇവയെ ബന്ധിപ്പിക്കും, പകർച്ച വ്യാധികളെ നിയന്ത്രണിക്കുവാനും കണ്ടെത്തുവാനും വേണ്ടിയാണിത്.
*പകർച്ച വ്യാധി ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കും
*നാഷണൽ ഡിജിറ്റൽ ബ്ലൂപ്രിന്റ് നടപ്പാക്കും.
ഭാവിയിൽ ഉണ്ടായേക്കാവുന്ന പകർച്ചവ്യാധി പ്രത്യാഘാതങ്ങളെ നേരിടുന്നതിനായി ആരോഗ്യമേഖലയിൽ അടിസ്ഥാന മേഖലകളിൽ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപനം.
Discussion about this post