ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയെ മറി കടന്ന് ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രാജ്യത്ത് ഇതുവരെ 85,546 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യ കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ പതിനൊന്നാം സ്ഥാനത്തെത്തി.
രാജ്യത്ത് ഇതിനോടകം കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 2746 പേരാണ്. എന്നാല്‍ ഇന്ത്യയില്‍ ചൈനയുടെ അത്ര മരണനിരക്ക് ഉണ്ടായിട്ടില്ല. 3.2 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ചൈനയില്‍ ഇത് 5.5 ശതമാനമാണ്. ചൈനയില്‍ ഇതുവരെ 82,933 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
4633 പേര്‍ക്കാണ് ജീവനുകള്‍ നഷ്ടമായത്. അതേസമയം, ഇന്ത്യയില്‍ ഇതുവരെ 27,000 ത്തില്‍ അധികം പേര് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
രോഗികളുടെ എണ്ണത്തില്‍ ഗുജറാത്തിനെ പിന്തള്ളി തമിഴ്നാട് രണ്ടാംസ്ഥാനത്തെത്തി. ലോകത്താകമാനം 45 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്. മൂന്നുലക്ഷത്തിലധികം പേര് മരിക്കുകയും ചെയ്തു. 17,27,999 പേരാണ് രോഗമുക്തി നേടിയത്.
Discussion about this post