ഡെറാഡൂണ്‍: ലോക്ക് ഡൗണിനിടെ ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രം തുറന്നു. ഇന്ന് രാവിലെ നാലരയോടെയാണ് ക്ഷേത്രം തുറന്നത്. വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കാതെയാണ് ക്ഷേത്രം അധികൃതര്‍ തുറന്നത്. പ്രധാന പുരോഹിതന് ഉള്‍പ്പെടെ 27 പേരെ മാത്രമേ ക്ഷേത്രത്തില്‍ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
‘ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. കൊവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. ‘ജോഷിമത്തിന്റെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അനില്‍ ചന്യാല് പറയുന്നു. ക്ഷേത്രം ഇന്ന് തുറക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ബദരീനാഥിലെ തീര്‍ത്ഥാടന കാലം. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു നിന്നു ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
Discussion about this post