മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളതും മരണം റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 1602 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 44 പേര് കൊറോണ വൈറസ് ബാധമൂലം മരിച്ചു.
സംസ്ഥാനത്ത് 27,524 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1019 ആയി. മുംബൈയിലെ സ്ഥിതി അതിഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ച പോലീസുകാരുടെ എണ്ണം ആയിരം കടന്നിട്ടുണ്ട്. കഴിഞ്ഞദിവസം മുംബൈയില്‍ രണ്ടു പോലീസുകാര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു.
സ്വെരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മുരളീധര്‍ വാഘ്മറെ, ശിവജി നഗര്‍ പോലീസ് സ്റ്റേഷനിലെ പി.എന്‍.ഭഗ്വാന് പത്രെ എന്നിവരാണ് മരിച്ചത്. പോലീസുകാര്‍ക്കിടയില്‍ കൊറോണ രോഗം വ്യാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ആശങ്കപ്രകടിപ്പിച്ചു.
പോലീസുകാര്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാത്രമായി പ്രത്യേക കണ്ട്രോള് റൂം തുടങ്ങിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. രാവും പകലും ജോലി ചെയ്യുന്ന അവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്നതാണ് ഇപ്പോള്‍ തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post