മഹാരാഷ്ട്രയില്‍ 1001 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഇതുവരെ 1001 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മഹാരാഷ്ട്ര പോലീസ്. വൈറസ് ബാധയെ തുടര്‍ന്ന് 851 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 142 പേര്‍ രോഗമുക്തി നേടിയതായും എട്ട് പേര്‍ മരണപ്പെട്ടതായും മഹാരാഷ്ട്ര പോലീസ് അറിയിച്ചു.

അതേസമയം ലോക്ക് ഡൗണിനിടെ പോലീസിന് നേരെ വ്യാപകമായ ആക്രമണം നടന്നിട്ടുണ്ടെന്നും 218 സംഭവങ്ങളിലായി 770 പേര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 26948 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1028 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version