ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍ 30 വരെയുള്ള എല്ലാ ടിക്കറ്റും റെയില്‍വേ റദ്ദാക്കി. അതേസമയം ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കുമെന്നും റെയില്‍വേ അറിയിച്ചു. അതേസമയം അതിഥി തൊഴിലാളികള്‍ക്കും ലോക്ക് ഡൗണ്‍ കാരണം കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് തുടരുമെന്നും റെയില്‍വേ അറിയിച്ചു.
അതേസമയം ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും. റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ആരോഗ്യപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ട്രെയിനിന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
നാളെ പുലര്‍ച്ചെ അഞ്ചരയോടെ ട്രെയിന്‍ തിരുവന്തപുരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തേക്ക് 700 യാത്രക്കാരുണ്ടാകുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിഗമനം. ആരോഗ്യ പരിശോധന നടത്തിയ ശേഷമേ യാത്രക്കാരെ പുറത്തുവിടൂ. തിരുവനന്തപുരത്ത് നിന്ന് യാത്രക്കാരുമായി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ നാളെ യാത്ര തിരിക്കും.