ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞദിവസം പ്രഖ്യാപിച്ച കൊവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. പ്രധാനമന്ത്രി ഇന്നലെ ഒരുതലക്കെട്ടും ശൂന്യമായ പേജുമാണ് നൽകിയതെന്നും അതിനാൽ തന്റെ പ്രതികരണവും ശൂന്യമാണെന്നുമായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
‘ഇന്നലെ നമുക്ക് പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജും നൽകി. സ്വാഭാവികമായും എന്റെ പ്രതികരണവും ശൂന്യമായിരിക്കും. ഇന്ന് ധനമന്ത്രി ആ പേജ് പൂരിപ്പിക്കാൻ കാത്തിരിക്കുകയാണ് നാം. സമ്പദ്ഘടന ശക്തിപ്പെടുത്താൻ സർക്കാർ പ്രഖ്യാപിച്ച ഓരോ അധിക രൂപയും ഞങ്ങൾ ശ്രദ്ധാപൂർവ്വം എണ്ണും’, ചിദംബരം ട്വീറ്റ് ചെയ്തു.
‘ആർക്കൊക്കെ എന്തൊക്കെയാണ് ലഭിക്കുന്നതെന്ന് ഞങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കും. ദരിദ്രരും പട്ടിണികിടക്കുന്നവരും എല്ലാം നഷ്ടപ്പെട്ടവരുമായ കുടിയേറ്റ തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റർ നടന്നുകഴിഞ്ഞെത്തുമ്പോൾ അവർക്കെന്ത് ലഭിക്കും എന്നതാണ് ഞങ്ങൾ ആദ്യം അന്വേഷിക്കുക, ”-ചിദംബരം ട്വീറ്റിൽ പറയുന്നു.
Yesterday, PM gave us a headline and a blank page. Naturally, my reaction was a blank!
Today, we look forward to the FM filling the blank page. We will carefully count every ADDITIONAL rupee that the government will actually infuse into the economy.
— P. Chidambaram (@PChidambaram_IN) May 13, 2020