ന്യൂഡല്‍ഹി: ലോക ജനതയുടെ മുന്പില് ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തി ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരമാണ് മേരി കോം. എന്നാല്‍ തനിക്ക് ഇടിക്കാന്‍ മാത്രമല്ല നന്നായി പാടാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടികൂട്ടിലെ പെണ്‍കരുത്തായ മേരി കോം.
1960ല്‍ പുറത്തിറങ്ങിയ ‘ദില്‍ അപ്ന ഔര്‍ പ്രീത് പരായി’ എന്ന ഹിന്ദി ചിത്രത്തിലെ ‘അജീബ് ദാസ്താന് ഹേ യഹ്’ എന്ന ഗാനമാണ് മേരി കോം ആലപിച്ചത്. ലതാ മങ്കേഷ്കര്‍ പാടി അനശ്വരമാക്കിയ ഗാനം വളരെ മനോഹരമായാണ് മേരി കോം പാടിയിരിക്കുന്നത്. എന്തായാലും ഇടിക്കൂട്ടിലെ പെണ്‍കരുത്തായ മേരി കോമിന്റെ പാട്ടിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.
ബോക്സിങ്ങില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച മേരി കോമിനെ അഭിനന്ദിക്കുകയും ആശിര്‍വദിക്കുകയും ചെയ്ത സമൂഹമാധ്യമം താരത്തിന്റെ പാട്ടും ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ 5-0ന് തോല്‍പ്പിച്ചാണ് മേരി കോം കരിയറിലെ ആറാമത്തെ സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
She not only wins it in the ring..she wins hearts as we hear her sing. 😘 pic.twitter.com/6oDEERFpr1
— Navanita Varadpande (@navanitavp) November 27, 2018
Discussion about this post