മുംബൈ: തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തുറന്നുപറയാനുളളയൊരു ആവസരമാണ് മീ ടൂ ക്യാംപെയിനിലൂടെ ലഭിക്കുന്നത്. ലോകവ്യാപകമായി മീ ടൂ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടയില്‍ രാജ്യത്ത് പുരുഷന്‍മ്മാര്‍ സ്ത്രീകളായ സഹപ്രവര്‍ത്തകരോട് ജാഗ്രതയോടെയാണ് ഇടപെടുന്നതെന്ന് റിപ്പോര്‍ട്ട്.
80% പുരുഷന്മാരും അതീവ ജാഗ്രത പുലര്‍ത്തുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മുബൈ, ദില്ലി, ബംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നീ സ്ഥലങ്ങളിലെ 2500 ആളുകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
മീടൂ വെളിപ്പെടുത്തല്‍ കൂടുതലായി വരുന്നത് മാധ്യമ- ബോളിവുഡ് രംഗങ്ങളില്‍ നിന്നാണെങ്കിലും മറ്റ് മേഖലകള്‍ സുരക്ഷിതമെന്ന് കരുതാനാവില്ലെന്ന് 77 ശതമാനം ആളുകള്‍ ആഭിപ്രായപ്പെട്ടു. മീ ടൂ വെളിപ്പെടുത്തല്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്ന് അഞ്ചില്‍ നാല് പേര്‍ പ്രതികരിച്ചു.
തൊഴില്‍ നഷ്ടം, കുടുംബത്തിന്റെ സല്‍പേര് എന്നിവ ഭയന്നാണ് ഇരകള്‍ ആദ്യ കാലങ്ങളില്‍ പീഡനം വെളിപ്പെടുത്താത്തത് എന്ന് സര്‍വേയില്‍ പങ്കെടുത്ത 80% ആളുകള്‍ പ്രതികരിച്ചു. എന്നാല്‍ പീഡനം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികരിക്കുന്നത് ശരിയല്ലെന്നാണ് 50 ശതമാനം പേരുടെ അഭിപ്രായം.
Discussion about this post