ചെന്നൈ: അമ്മായിയമ്മ മരുമകള്‍ ബന്ധം എടുത്ത് പറയേണ്ടതില്ല. പൊതുവെ തമ്മില്‍ തല്ലായിരിക്കും കാണുക. എല്ലാവരും ആ ഗണത്തില്പ്പെടണമെന്നില്ല. സ്നേഹിച്ച് കഴിയുന്നവരും ഉണ്ട്. പക്ഷേ ഭൂരിഭാഗവും ഉള്ളില്‍ എന്തെങ്കിലും വിഷമതകള്‍ കൊണ്ട് നടക്കുന്നവരും കുറവല്ല.
ഈ സാഹചര്യം നിലനില്‍ക്കെ മൃതദേഹത്തിനു മുന്പില് എല്ലാം മറന്ന് നൃത്തമാടുകയാണ് ഒരു മരുമകള്‍. ഇതിന്റെ കാരണം തേടിപോയവര്‍ക്ക് കിട്ടിയ ഉത്തരമാണ് ആചാരം. കാലം എത്ര വളര്‍ന്നു എന്ന് അവകാശപ്പെട്ടാലും ആചാരങ്ങളിലൊരു മാറ്റം വരുത്തുവാനോ അനാചാരങ്ങള്‍ എടുത്ത് കളയാനോ നാം ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. തമിഴ്നാട്ടിലാണ് ഈ വ്യത്യസ്ത ആചാരം.
മൃതദേഹത്തിനൊപ്പം മറ്റുള്ളവര്‍ നൃത്തം ചെയ്യാറുണ്ട്. പക്ഷേ മരുമകള്‍ നൃത്തം ചെയ്യുമെന്നതാണ് ഏവരെയും കുഴപ്പിക്കുന്നത്. നൃത്ത ചുവടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നിറയുകയാണ്. തമിഴ്നാട്ടിലെ ഈറോഡില്‍ കണ്ട ഈ ദ്യശ്യത്തില്‍ മരിച്ചു കിടക്കുന്ന അമ്മായിയമ്മയുടെ മൃതദേഹത്തിന് ചുറ്റും നിന്ന് മരുമക്കള്‍ ഡാന്‍സ് കളിക്കുകയാണ്.
Discussion about this post