ന്യൂഡല്‍ഹി:കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് വെറും പൊള്ളയായ വാഗ്ദാനമായി മാറില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്വീര് ഷെര്‍ഗില്‍ ട്വീറ്റ് ചെയ്തു. എല്ലാവര്ക്കും 15 ലക്ഷംരൂപ വീതം നല്‍കും, 100 ദിവസത്തിനകം കള്ളപ്പണം തിരിച്ചുപിടിക്കും, വാരണാസിയെ ക്യോട്ടോ ആക്കിമാറ്റും, നോട്ട് അസാധുവാക്കലിലൂടെ ഭീകരവാദത്തിന് അന്ത്യം കുറിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഈ വാഗ്ദാനങ്ങള്‍ എഴുതി തയ്യാറാക്കിയ അതേ പേനകൊണ്ട് ആകരുതേ 20 ലക്ഷം കോടിയുടെ പാക്കേജ് തയ്യാറാക്കിയത് എന്ന് ആത്മാര്‍ഥമായി ആഗ്രിക്കുന്നുവെന്ന് ജയ്വീര് ഷെര്‍ഗില്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുമ്പുതന്നെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.
ജനങ്ങള്‍ നേരിടുന്ന ദുരിതം വിവരിക്കുന്ന വീഡിയോയായിരുന്നു അത്. മക്കള്‍ ഭക്ഷണമില്ലാതെ റോഡില്‍ അലയുന്നതുകണ്ട് ഭാരത മാതാവ് കേഴുകയാണെന്നും സര്‍ക്കാര്‍ അവരെ സുരക്ഷിതരായി വീടുകളില്‍ എത്തിക്കുകയും അവരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയും വേണമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Discussion about this post