മുംബൈ: കൊറോണ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിലെ സ്ഥിതി അതിഗുരുതരമായി തുടരുന്നു. മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 24427 ആയി. 921 പേരാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ചൊവ്വാഴ്ച മുംബൈയില്‍ 426 കൊറോണ കേസുകള്‍ കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊറോണ രോഗികളുടെ എണ്ണം 14,781 ആയി.
കഴിഞ്ഞദിവസം 28പോരാണ് കൊറോണ ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 556 ആയി ഉയര്‍ന്നു. 203 പേരെ ഡിസ്ചാര്‍ജ് ചെയ്തതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,313 ആയി. കൊറോണ ബാധ സംശയിക്കുന്ന 613 പേരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊറോണ പടര്‍ന്നുപിടിക്കുകയാണ്. തമിഴ്‌നാട്ടില്‍ കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയുന്നു. കഴിഞ്ഞദിവസം മാത്രം പുതിയ 716 കേസുകളാണ് സ്ഥിരീകരിച്ചു. എട്ടുപേര്‍ കൊറോണ ബാധിച്ച് മരിച്ചു. മരണസംഖ്യ ഉയരുന്നതാണ് തമിഴ്‌നാടിന് മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി.
Discussion about this post