ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്. മരുന്നില്‍ നിന്നുണ്ടായ അലര്‍ജി കാരണമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് കഴിഞ്ഞ ദിവസം എയിംസ് അധികൃതര്‍ അറിയിച്ചത്.
കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. നിതീഷ് നായ്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. നേരത്തെ രണ്ട് തവണ ബൈപാസ് സര്‍ജറിയ്ക്ക് വിധേയനായിട്ടുള്ള മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്ക നിലനിന്നിരുന്നു. മന്‍മോഹന്‍ സിങ്ങിന് കൊവിഡ് ടെസ്റ്റും നടത്തിയിരുന്നു. പരിശോധനാഫലം നെഗറ്റീവായിരുന്നു. അദ്ദേഹം വീട്ടില്‍ മടങ്ങി എത്തിയതായും ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ കുറഞ്ഞതായും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങളാണ് അറിയിച്ചത്.
Discussion about this post