കൊവിഡ് മുക്ത സംസ്ഥാനമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; പിന്നാലെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, ഒരാഴ്ചയ്ക്കുള്ളില്‍ ത്രിപുരയില്‍ 130 കേസുകള്‍

അഗര്‍ത്തല: കൊവിഡ് മുക്ത സംസ്ഥാനമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍ ദേബിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒരാഴ്ചയ്ക്കുള്ളില്‍ 130 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് അപ്രതീക്ഷിത വര്‍ധനവ്.

ദലായി ജില്ലയിലെ ബിഎസ്എഫ് ക്യാംപില്‍ നിന്നുള്ളവരാണ് എല്ലാ രോഗികളും. ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച രണ്ട് രോഗികളും രോഗവിമുക്തരായിരുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദലായി ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ചു.

മെയ് 2ന് രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അടുത്ത ദിവസം തന്നെ ക്യാംപിലെ 12ലധികം ജവാന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നാലെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് വരികയായിരുന്നു.

Exit mobile version