മുംബൈ: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് താരം പൂനം പാണ്ഡെയ്ക്കെതിരെ കേസ്. മുംബൈ മറൈന്‍ ഡ്രൈവ് പോലീസാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന സാം അഹ്മദ് ബോംബെ എന്ന വ്യക്തിക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ പോലീസ് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അനാവശ്യമായി താരം മറൈന്‍ ഡ്രൈവിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. ഐപിസി 269, 188 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ്.
അതേസമയം മഹാരാഷ്ട്രയില്‍ 22171 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 832 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 67000 കവിഞ്ഞിരിക്കുകയാണ്. 2206 പേരാണ് രാജ്യത്ത് വൈറസ് ബാധൂലം മരിച്ചത്.
Discussion about this post