ന്യൂഡല്‍ഹി: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനായി രാജ്യമാകെ 3000 സിബിഎസ്ഇ സ്‌കൂളുകള്‍ തുറക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.
3000 സ്‌കൂളുകളെ കണ്ടെത്തി കഴിഞ്ഞതായും സ്‌കൂളുകള്‍ക്ക് മൂല്യ നിര്‍ണയത്തിനു മാത്രമായി പ്രത്യേക അനുമതി നല്‍കുമെന്നും കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. ഇതുവഴി 2.5 കോടി ഉത്തരക്കടലാസുകള്‍ വേഗത്തില്‍ വിലയിരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അതെസമയം ശേഷിക്കുന്ന പരീക്ഷകള്‍ കൂടി നടത്തിയിട്ടേ ഫലപ്രഖ്യാപനം നടത്തുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ച പരീക്ഷകള്‍ ജൂലൈ 1 മുതല്‍ 15 വരെയുള്ള തീയതികളില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post