മന്‍മോഹന്‍ സിംഗ് എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍

ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

രാത്രി 8.45ന് കാര്‍ഡിയോ തൊറാസിക് വാര്‍ഡില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നാണ് ദേശീയമാധ്യങ്ങളുടെ റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version