ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയാണ്. ഭൂചലനത്തില്‍ ആര്‍ക്കും പരിക്ക് പറ്റുകയോ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഒരുമാസത്തിനിടെ ഡല്‍ഹിയില്‍ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂചലനമാണിത്.
ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
Discussion about this post