ചെന്നൈ:ലോക്ഡൗണിനെ തുടര്‍ന്ന് അടച്ച ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി.
കടകള്‍ക്കും വ്യവസായശാലകള്‍ക്കും ഇളവ് നല്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചെന്നൈ സ്വദേശി ആര്‍കെ ജലീലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.
അതെസമയം തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.
വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ കോയമ്പേട് മാര്‍ക്കറ്റ് അടക്കം പൂര്‍ണമായും അടച്ചിട്ടു.
കോയമ്പേട് തിരുവാണ്മയൂര് ചന്തയില്‍ വന്നുപോയവരാണ് കൊവിഡ് ബാധിതരില്‍ അധികവും. ഇതേ തുടര്‍ന്നാണ് മാര്‍ക്കറ്റ് അടച്ചത്. ഇതിന് ഇടയിലാണ് ആരാധനാലയങ്ങള്‍ തുറക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.
Discussion about this post