ലഖ്നൗ: പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ സംഭവമാണിത്. പ്ലാസ്മ തെറാപ്പിക്ക് ശേഷം രോഗമുക്തി നേടിയിരുന്നു. ചികിത്സ കഴിഞ്ഞുള്ള കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൂത്രത്തിലെ അണുബാധ ആരോഗ്യ സ്ഥിതി മോശമാക്കി. തുടര്‍ന്ന് ഇദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവാണ്. ഇവര്‍ ആശുപത്രി വിടുകയും ചെയ്തു. 14 ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു എന്ന് കെജിഎംയു വൈസ് ചാന്‍സലര്‍ എംഎല്‍ബി ഭട്ട് വ്യക്തമാക്കി.
കൂടാതെ അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
Discussion about this post