ഹൈദരാബാദ്: തെലങ്കാനയില്‍ ഭരണം പിടിക്കാനുള്ള ശക്തിയൊന്നും ബിജെപിക്ക് ഇല്ലെങ്കിലും ജനങ്ങളെ ആകര്‍ഷിക്കാനായി വര്‍ഗ്ഗീയതയും തെറ്റിദ്ധാരണയും പരത്തുന്ന വാഗ്ദാനങ്ങള്‍ നല്കി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. പ്രകടന പത്രികയില്‍ പറയുന്ന പ്രധാന വാഗ്ദാനം നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുമെന്നും റോഹിംഗ്യന്‍ മുസ്ലിങ്ങളെ നാടുകടത്തുമെന്നുമാണ്. കര്‍ഷകരുടെ രണ്ടുലക്ഷം രൂപവരെയുള്ള വായ്പ എഴുതി തള്ളുമെന്നും ബിരുദ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് നല്കുമെന്നുമൊക്കെയാണ് തുടര്‍ന്നുള്ള വാഗ്ദാനങ്ങള്‍.
കൂടാതെ, വിജയിപ്പിച്ചാല്‍ ജനങ്ങള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം പശുക്കളെ നല്‍കുമെന്നും ബിജെപി വാഗ്ദാനം നല്കുന്നു. ബിജെപി തെലങ്കാന പ്രസിഡന്റ് കെ ലക്ഷ്മണ് ആണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപിയുടെ പ്രകടന പത്രികയിലെ മറ്റ് പ്രമുഖ വാഗ്ദാനങ്ങള്‍ ഇവയൊക്കെയാണ്.
*നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരും
*മദ്യ വില്‍പ്പനയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരും
*റോഹിങ്ഗ്യന്‍ മുസ്ലീങ്ങളെ നാടുകടത്തും
*കര്‍ഷകര്‍ക്ക് വിത്തും പമ്പുസെറ്റുകളും സൗജന്യമായി നല്‍കും
*ഏഴുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിളുകള്‍ നല്‍കും.
*ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന പെണ്‍കുട്ടികള്‍ക്ക് 50 ശതമാനം സബ്സിഡിയോടെ സ്കൂട്ടര്‍
നല്‍കും
*2022 ആകുമ്പോഴേക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന എല്ലാവര്ക്കും രണ്ടുമുറികളുള്ള
വീടുകള്‍ നിര്‍മിച്ചുനല്‍കും. നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ വാടകയ്ക്ക് താമസിക്കുന്നവരുടെ
5000 രൂപ വരെയുള്ള വാടക സര്‍ക്കാര്‍ അടയ്ക്കും.
തെലങ്കാനയില്‍ കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കും.
*എല്ലാ ജില്ലാകേന്ദ്രങ്ങളിലും ജെനറിക് മരുന്നുകള്‍ക്കായുള്ള കേന്ദ്രം ഒരുക്കും. *തൊഴിലില്ലാത്തവര്‍ക്ക് പ്രതിമാസം 3116 രൂപ വേതനം നല്‍കും
*പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് ഒരുലക്ഷം രൂപയും 12 ഗ്രാം സ്വര്‍ണവും
സൗജന്യമായി നല്‍കും
*കൈലാസ മാനസസരോവര യാത്ര, കാശി, പുരി എന്നീ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍
ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് യാത്രാ ചിലവില്‍ സബ്സിഡി നല്‍കും
*എല്ലാ മദ്രസകളിലും നൈപുണ്യ വികസന ക്ലാസുകള്‍ ഒരുക്കും.
*മലയാളം, തമിഴ്,ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി,ബെംഗാളി,ഒറിയ തുടങ്ങിയ ഭാഷാ
ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കും.
*ഇതിനായി 100 കോടി നീക്കിവെക്കും
ഇവയാണ് ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുക.
Discussion about this post