ന്യൂഡല്‍ഹി: മദ്യശാലകള്‍ അടയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്നാട് സര്‍ക്കാര്‍. തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്നും ഓണ്‍ലൈന്‍ വഴിയേ മദ്യവില്പന നടത്താവൂ എന്നായിരുന്നു ഹൈക്കോടതി വിധി.
മദ്യശാലകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകളുടെ വലിയ കൂട്ടം പ്രത്യക്ഷപ്പെട്ടതിനും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടതിനും പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേയ്ക്കും. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ കഴിയുന്ന മേയ് 17 വരെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കരുതെന്നാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അതുവരെ ഓണ്‍ലൈനായി മദ്യവില്പന നടത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post