ചെന്നൈ: 17 കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. തൂത്തുക്കുടിയിലാണ് സംഭവം. തിരുച്ചെന്തൂരിനടുത്ത് ആശീര്‍വാദപുരം സ്വദേശിയായ സുന്ദര്‍രാജാണ് (38) പിടിയിലായത്.
ദരിദ്രകുടുംബത്തില്‍നിന്നുള്ള പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷമാണ് ചൈല്ഡ്ലൈന് അധികൃതര്‍ക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. അവര്‍ ഉടന്‍തന്നെ കല്യാണവീട്ടിലെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയും ചെയ്തു.
കുട്ടിയെ പിന്നീട് തൂത്തുക്കുടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ സുന്ദര്‍രാജിനും മാതാപിതാക്കള്‍ക്കുമെതിരേ തിരുച്ചെന്തൂര്‍ വനിതാ പോലീസ് ബാലവിവാഹ നിരോധനനിയമപ്രകാരം കേസെടുക്കുകയും ചെയ്തു. അറസ്റ്റിലായ സുന്ദര്‍രാജിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Discussion about this post