അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മരുന്ന് നിര്‍മ്മാണ കമ്പനികളിലൊന്നായ കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ അഹമ്മദാബാദിലെ നിര്‍മ്മാണ പ്ലാന്റ് അടച്ചു പൂട്ടി. കമ്പനിയിലെ 26ഓളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കമ്പനി അടച്ചു പൂട്ടിയത്. താല്‍ക്കാലികമായാണ് അടച്ചു പൂട്ടിയിരിക്കുന്നത്,
കമ്പനിയിലെ അഞ്ചു തൊഴിലാളികള്‍ക്ക് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി അഹമ്മദാബാദിലെ ജില്ലാ വികസന ഓഫീസര്‍ അരുണ്‍ മഹേഷ് ബാബു അറിയിച്ചു. ഈ ആഴ്ച 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ‘മെയ് 5ന് ഞങ്ങള്‍ കാഡിലയിലെ 30 തൊഴിലാളികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായെടുത്തു. അതില്‍ 21 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു,’ അരുണ്‍ മഹേഷ് ബാബു അറിയിച്ചു.
വ്യാഴ്ചയാണ് കമ്പനി അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. കമ്പനിയിലെ 95 ജീവനക്കാരെ ക്വാറന്റൈനിലാക്കിയെന്നും കമ്പനിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post