മുംബൈ: സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന.
മദ്യം കോവിഡിനുള്ള ഔഷധമല്ലെന്ന് മദ്യശാലകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പില്‍ ശിവസേന പറയുന്നു.
മദ്യ വില്‍പ്പനയിലൂടെ 65 കോടി രൂപ നേടുന്നതിന് വേണ്ടി 65000 കോവിഡ് കേസുകള്‍ സ്വീകരിക്കാന്‍ നമുക്കാവില്ലെന്ന് ശിവസേന മുഖപത്രം സാമ്നയുടെ എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു. മദ്യ വില്‍പ്പനശാലകളിലെത്തുന്ന ജനങ്ങള്‍ സാമൂഹ്യഅകലം പാലിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു.
‘മദ്യശാലകള്‍ തുറന്നപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ സന്തോഷത്തിന് അല്‍പ്പായുസാണ്. വൈന്‍ ഷോപ്പുകള്‍ ഭരണകൂടം അടയ്ക്കണം. മുംബൈയില്‍ മാത്രം മദ്യശാലകള്‍ തുറന്നതിന് ശേഷം രണ്ട് ദിവസത്തെ കച്ചവടത്തിലൂടെ നേടിയത് 65 കോടി രൂപയാണ്. പക്ഷെ ചൊവ്വാഴ്ച, നഗരത്തില്‍ ഒറ്റ ദിവസം മാത്രം സംഭവിച്ചത് പുതിയ 635 കേസുകളാണ്, 30 മരണവും’, സാമ്നയുടെ എഡിറ്റോറിയലില്‍ പറയുന്നു.
Discussion about this post