ചെന്നൈ: നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ ബോയ്ലര്‍ പൊട്ടിത്തെറിച്ച് അപകടം. ഏഴ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. നെയ്വേലി ലിഗ്നൈറ്റ് കോര്പറേഷന് ലിമിറ്റഡ് കമ്ബനിയിലാണ് അപകടം. ബോയ്ലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പുക നിറഞ്ഞു.
കമ്പനിയുടെ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. എന്‍എല്‍സിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊട്ടിത്തെറിയെ തുടര്‍ന്ന് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
വ്യാഴാഴ്ച വെളുപ്പിന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 11 പേര് മരിച്ചിരുന്നു. 1000ത്തോളം പേര് ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രികളിലാണ്. കൂടാതെ ഛത്തീസ്ഗഢിലെ പേപ്പര്‍ മില്ലിലും വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post