വിശാഖപ്പട്ടണം: വിഷവാതകച്ചോര്‍ച്ചയില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാസര്‍ക്കാര്‍. ഒരു കോടി രൂപ സഹായധനമായി നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചു.
അതേസമയം, ഇവിടെ മരണസംഖ്യ പത്തായി. 22 പശുക്കളും ഇവിടെ ചത്തു. വാതക ചോര്‍ച്ച പൂര്‍ണമായും നിയന്ത്രിച്ചെന്ന് എല്‍ജി കമ്പനി അറിയിച്ചു. ഫാക്ടറിക്കു സമീപമുള്ള 1,000 പേരെയാണ് വാതക ചോര്‍ച്ച ബാധിച്ചത്. പ്രശ്നം നിയന്ത്രണ വിധേയമായെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.
ദക്ഷിണകൊറിയന്‍ ബാറ്ററി നിര്‍മാതാക്കളായ എല്‍ജി കെമിക്കല്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ് വിശാഖപട്ടണത്തു നിന്ന് 14 കിലോമീറ്റര്‍ അകലെയാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് പ്ലാന്റ് വീണ്ടും തുറന്നത്. മാര്‍ച്ച് മുതല്‍ പ്ലാന്റ് അടച്ചിട്ടിരുന്നതിനാല്‍ ടാങ്കുകള്‍ വേണ്ടവിധം പരിപാലിച്ചിരുന്നില്ലെന്ന് എസിപി സ്വരൂപ റാണി പറഞ്ഞു.