ചെന്നൈ: കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം വര്‍ധിപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്ഷന് പ്രായം 58-ല്‍ നിന്ന് 59 ആയാണ് വര്‍ധിപ്പിച്ചത്. തമിഴ്നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
സര്‍ക്കാര്‍-എയ്ഡഡ് സ്കൂള്‍, കോളേജ് അധ്യാപകര്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമാകും. ഉടനടി ഇത് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.
വിരമിക്കുന്ന ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, മറ്റ് പേയ്മെന്റുകള്‍ എന്നിവ നല്‍കേണ്ടിവരും. എന്നാല്‍ കോവിഡ്19 ന്റെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം സര്‍ക്കാരിന് വലിയ വരുമാനം നഷ്ടമായതിനാല്‍ ഈ ഭാരം മുഴുവന്‍ ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Discussion about this post