നാശം വിതയ്ക്കുന്ന മഹാമാരിയില്‍ നിന്ന് കരകയറാനുള്ള കഠിന പരിശ്രമത്തിലാണ് ലോകം. ഈ സമയത്ത് ആദര സൂചകമായും ആ മഹാമാരി നാള് ഓര്‍ക്കാനും മറ്റും കുഞ്ഞുങ്ങള്‍ക്ക് കൊറോണ, ലോക്ക് ഡൗണ്‍ എന്നീ പേരുകള്‍ നിരവധി കുഞ്ഞുങ്ങള്‍ക്കാണ് മാതാപിതാക്കള്‍ നല്‍കിയത്. ഇപ്പോള്‍ മകള്‍ക്ക് കൊറോണ എന്ന പേര് നല്കി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും രംഗത്ത് വന്നിരിക്കുകയാണ്.
തൃണമൂല്‍ എംപി അപരൂപ പൊഡാറിന്റെ മകള്‍ക്കാണ് കൊറോണ എന്ന വിളിപ്പേരു നല്‍കിയിരിക്കുന്നത്. വെസ്റ്റ് ബംഗാളിലെ അരംബാഗില്‍ നിന്നുള്ള അപരൂപ കൊറോണക്കാലത്ത് ജനിച്ച കുഞ്ഞിന് മറ്റൊരു വിളിപ്പേരും നല്‍കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ലോകം കൊറോണ എന്ന പാന്‍ഡെമിക്കിനെതിരെ പോരാടുമ്പോള്‍ ജനിച്ച കുഞ്ഞിന് ഇതിലും വലിയ പേരു നല്‍കുന്നതെങ്ങനെയെന്നാണ് അപരൂപയും ഭര്‍ത്താവും ചോദിക്കുന്നത്.
”ഞങ്ങള്‍ക്കൊരു പെണ്കുഞ്ഞുണ്ടായിരിക്കുന്നു. ഇതു ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞാണ്. അവള് കൊറോണാ ലോക്ക്ഡൗണിനിടയ്ക്ക് ജനിച്ചതിനാല്‍ കൊറോണ എന്ന വിളിപ്പേരു നല്കുന്നു.”- അപരൂപയുടെ ഭര്‍ത്താവ് ഷാക്കിര്‍ അലി പറയുന്നു.
Discussion about this post