ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്മാര് കൂടി മരിച്ചു. ഇതിനു പുറമെ, ബിഎസ്എഫിലെ 41 ജവാന്മാര്ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോഴാണ് ജവാന്മാര്ക്ക് വൈറസ് ബാധയേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ഒരാളെ മേയ് നാലിനും മറ്റൊരാളെ മേയ് മൂന്നിനുമാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 195 ബിഎസ്എഫ് ജവാന്മാര്ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, വൈറസ് ബാധിച്ച ബിഎസ്എഫ് ജവാന്മാര് രോഗമുക്തരാവുകയും ചെയ്തു.
Discussion about this post