ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ കേരളത്തിലേയ്ക്ക് എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസിന് അനുമതിയായി. റെയില്‍വേ മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഡല്‍ഹിയില്‍ നിന്നാണ് ആദ്യ സര്‍വീസ് എന്നാണ് വിവരം.
നിലവില്‍ ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടെ അനുമതി ലഭിച്ചാല്‍ ഈ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. പ്രധാനമായും അഞ്ചുസംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് തിരികെ എത്തിക്കുന്നത്. പഞ്ചാബ്, ജമ്മുകാശ്മീര്‍, ചണ്ഡീഗഢ്, ഡല്‍ഹി, രാജസ്ഥാന് ഉള്‍പ്പടെയുള്ള അഞ്ചുസംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ഈ ട്രെയിന്‍ സര്‍വീസിന്റെ പ്രയോജനം ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക.
ഡല്‍ഹി ഒഴികെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ റോഡ്മാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ച് ഇവിടെ നിന്ന് ട്രെയിനില്‍ അയക്കാനാണ് അധികൃതരുടെ തീരുമാനം. ഈ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Discussion about this post