ബംഗളൂരു: യാത്രാ ചരിത്രമോ കൊവിഡ് രോഗികളുമായി ഇതുവരെ സമ്പര്‍ക്കമോ ഉണ്ടായിട്ടില്ലാത്ത ഗര്‍ഭിണിക്ക് കൊറോണ സ്ഥിരീകരിച്ചത് ലാബിന്റെ പിഴവ് മൂലമാണെന്ന് തെളിഞ്ഞു. ഇതോടെ സാമൂഹിക വ്യാപനമോ എന്ന ആശങ്കയാണ് ബംഗളൂരു നഗരത്തിന് ഒഴിഞ്ഞത്.
സ്വാകര്യ ലാബിന്റെ രോഗ നിര്‍ണ്ണയത്തില്‍ വന്ന പിഴവാണ് ആശങ്കയ്ക്ക് വഴിവെച്ചതെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം. അതൊരു വലിയ പിഴവാണെന്ന തിരിച്ചറിവ് വലിയ ആശ്വാസമാണ് നഗ ബംഗളൂരുവിനും കര്‍ണാടകയ്ക്കും നല്‍കുന്നത്. പതിവു ചെക്കപ്പിന്റെ ഭാഗമായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം.
ആശുപത്രിക്കാര് ഗര്‍ഭിണിയുടെ സാമ്പിള്‍ കോവിഡ് പരിശോധനയ്ക്കയക്കുകയായിരുന്നു. ഫലം പോസിറ്റീവായതോടെ ആരോഗ്യപ്രവര്‍ത്തകര്‍ മുഴുവന്‍ കുടുംബത്തിന്റെ സാമ്പിളുകള്‍ സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്കയക്കുകയും ചെയ്തു. കൂടാതെ, ഗര്‍ഭിണിയുടെ സാമ്പിളുകളും അയച്ചു. ഈ പരിശോധനയിലാണ് രോഗമില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ രണ്ട് തുടര്‍ പരിശോധനകളിലും ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. ശേഷം ലാബിന് സംഭവിച്ച പിഴവാണെന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post